കെയിന്‍ വില്യംസൺ കോവിഡ് പോസിറ്റീവ്, രണ്ടാം ടെസ്റ്റിനില്ല

Kanewilliamson

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ന്യൂസിലാണ്ട് കനത്ത തിരിച്ചടിയായി കെയിന്‍ വില്യംസണിന്റെ അഭാവം. താരം കോവിഡ് പോസിറ്റീവ് ആയിതിനാല്‍ രണ്ടാം ടെസ്റ്റിൽ കളിക്കില്ല. വില്യംസണിന്റെ അഭാവത്തിൽ ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ന്യൂസിലാണ്ടിനെ ടോം ലാഥം നയിക്കും.

ഹാമിഷ് റൂഥര്‍ഫോര്‍ഡിനെ ന്യൂസിലാണ്ട് സ്ക്വാഡിലേക്ക് ചേര്‍ത്തിട്ടുണ്ട്. വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിൽ ലെസ്റ്റര്‍ഷയര്‍ ഫോക്സസിന് വേണ്ടി കളിക്കുന്നതിനായി താരം ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നു.

അഞ്ച് ദിവസത്തെ ഐസൊലേഷനിൽ വില്യംസൺ കഴിയേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്.