ആവശ്യത്തിന് റണ്ണുണ്ടായിരുന്നു, എല്ലാ ക്രെഡിറ്റും മില്ലര്‍ക്കും ആര്‍വിഡിയ്ക്കും

Davidmillerrassievanderdusssen

ടി20യിൽ ഏറ്റവും അധികം തുടര്‍ വിജയങ്ങളുടെ ലോക റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുവാനുള്ള അവസരം ഇന്നലെ ടീം ഇന്ത്യ കൈവിട്ടത്. ആവശ്യത്തിന് റൺസ് ആണ് തന്റെ ടീം സ്കോര്‍ ചെയ്തതെന്നാണ് കരുതുന്നതെന്നാണ് ടീം ക്യാപ്റ്റന്‍ ഋഷഭ് പന്ത് വ്യക്തമാക്കി. എന്നാൽ ചിലയവസരങ്ങളിൽ എതിരാളികള്‍ക്ക് ക്രെഡിറ്റ് നൽകേണ്ടതുണ്ടെന്നും മില്ലറും റാസ്സി വാന്‍ ഡെര്‍ ഡൂസ്സനും മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും പന്ത് വ്യക്തമാക്കി.

വിക്കറ്റ് രണ്ടാം ഇന്നിംഗ്സിൽ കൂടുതൽ മെച്ചപ്പെട്ടുവെന്നും ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ സ്ലോവര്‍ ബോളുകള്‍ക്ക് കൂടുതൽ പ്രഭാവം സൃഷ്ടിക്കുവാനായിരുന്നുവെന്നും പന്ത് കൂട്ടിചേര്‍ത്തു. അടുത്ത തവണ ഇത്തരം സാഹചര്യത്തിലാണെങ്കില്‍ ടീം കൂടുതൽ മികവാര്‍ന്ന പ്രകടനം പുറത്തെടുക്കുമെന്ന് കരുതുന്നതായും പന്ത് സൂചിപ്പിച്ചു.