ടി20യിൽ ഇരുനൂറിന് മേലെ സ്കോര്‍ നേടിയ ശേഷം ഇന്ത്യയുടെ ആദ്യ തോൽവി

Indiamencricket

ഇന്ത്യയ്ക്ക് ഉള്‍ക്കൊള്ളുവാന്‍ ഏറെ പ്രയാസമുള്ള തോൽവിയായിരുന്നു ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ളത്. ടീം ഇതിന് മുമ്പ് 200ന് മേലെ സ്കോര്‍ ചെയ്തപ്പോള്‍ ഒരിക്കൽ പോലും പരാജയം ഏറ്റുവാങ്ങിയിട്ടില്ല എന്നിരിക്കവേ ഇന്നലെ ടി20യിൽ ഏറ്റവും അധികം തുടര്‍വിജയം എന്ന റെക്കോര്‍ഡ് കൈയ്യക്കലാക്കുവാന്‍ ഏറ്റവും മികച്ച അവസരമാണ് ബാറ്റ്സ്മാന്മാര്‍ 211 റൺസ് നേടിയപ്പോള്‍ ടീമിന് കൈവന്നത്.

Indiamencricket2

ഇതിന് മുമ്പ് 11 തവണ 200ന് മേലെ സ്കോര്‍ ഇന്ത്യ നേടിയപ്പോള്‍ അവയെല്ലാം ടീം വിജയിച്ചതാണെങ്കിൽ ഇന്നലെ ഏറ്റവും നിര്‍ണ്ണായകമായ റെക്കോര്‍ഡ് കൈക്കലാക്കുവാനവസരം ലഭിച്ചപ്പോള്‍ ടീമിന് കാലിടറുകയായിരുന്നു.