വില്യംസണ്‍ സണ്‍റൈസേഴ്സ് വിടുമോ? ആരാധകരുടെ സംശയത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണര്‍

Warnerwilliamson

കെയിന്‍ വില്യംസണ്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദ് വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ വിഷയത്തില്‍ കൂടുതല്‍ വിശദീകരണവുമായി സണ്‍റൈസേഴ്സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ആണ് ഡേവിഡ് വാര്‍ണര്‍ മറുപടിയുമായി എത്തിയത്.

കെയിന്‍ വില്യംസണ്‍ എവിടെയും പോകില്ല എന്നാണ് സണ്‍റൈസേഴ്സ് നായകന്‍ വ്യക്തമാക്കിയത്. താന്‍ ഇത് ആദ്യമായിട്ടാണ് കേള്‍ക്കുന്നതെന്നും കെയിന്‍ എവിടെയും പോകില്ല എന്നും വാര്‍ണര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 317 റണ്‍സാണ് കെയിന്‍ വില്യംസണ്‍ നേടിയത്.

പ്ലേ ഓഫില്‍ മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടുവാന്‍ സണ്‍റൈസേഴ്സിന് സാധിച്ചുവെങ്കിലും രണ്ടാം ക്വാളിഫയറില്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയമേറ്റുവാങ്ങി പുറത്തായി.

Previous articleമെല്‍ബേണില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്യം വയ്ക്കുന്നത് 400ന് മേലുള്ള സ്കോര്‍
Next articleഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു