മെല്‍ബേണില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്യം വയ്ക്കുന്നത് 400ന് മേലുള്ള സ്കോര്‍

ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഇന്ത്യന്‍ പര്യടനത്തിനുള്ള ടീം 2018ല്‍ പരമ്പര അടിയറവ് പറഞ്ഞ ടീമില്‍ നിന്ന് ഓസ്ട്രേലിയ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും ഇപ്പോള്‍ മികച്ച ക്രിക്കറ്റാണ് ടീം കളിക്കുന്നതെന്നും പറഞ്ഞ് ടീം മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. ഇപ്പോള്‍ ടീമിന് ആത്മവിശ്വാസമുണ്ടെന്നും ലാംഗര്‍ വ്യക്തമാക്കി.

കഴിഞ്ഞ തവണ മെല്‍ബേണില്‍ ടോസ് നഷ്ടമായപ്പോള്‍ തന്നെ ടീമിന്റെ ആത്മവിശ്വാസം ഇടിഞ്ഞിരുന്നുവെന്നും എന്നാല്‍ ഇത്തവണ അത്തരത്തില്‍ അല്ല കാര്യമെന്നും ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി. മെല്‍ബേണില്‍ ടോസ് ലഭിച്ചാലും നഷ്ടപ്പെട്ടാലും ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 400ന് മുകളിലുള്ള സ്കോറാണ് ലക്ഷ്യമാക്കുന്നതെന്ന് ലാംഗര്‍ വ്യക്തമാക്കി.

Previous articleധീരജ് സിംഗിനെ ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാൾ
Next articleവില്യംസണ്‍ സണ്‍റൈസേഴ്സ് വിടുമോ? ആരാധകരുടെ സംശയത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണര്‍