ഗില്ലിനും സിറാജിനും അരങ്ങേറ്റം, രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ ഇലവന്‍ പ്രഖ്യാപിച്ചു

Photo: GETTY IMAGES

എംസിജിയില്‍ നാളെ ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചു. പ്രതീക്ഷിച്ച പോലെ നാല് മാറ്റങ്ങളാണ് ടീമിലുള്ളത്. വിരാട് കോഹ്‍ലി നാട്ടിലേക്ക് മടങ്ങുകയും ഷമി പരിക്കേറ്റ് പുറത്തായതും മാറ്റി നിര്‍ത്തിയാല്‍ വൃദ്ധിമന്‍ സാഹയെയും പൃദ്ധി ഷായെയും ടീമില്‍ നിന്ന് പുറത്താക്കുകയാണ്.

ഷായ്ക്ക് പകരം ശുഭ്മന്‍ ഗില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിയ്ക്കുമ്പോള്‍ സാഹയുടെ സ്ഥാനം ഋഷഭ് പന്ത് സ്വന്തമാക്കുന്നു. അതെ സമയം മുഹമ്മദ് ഷമിയ്ക്ക് പകരം മുഹമ്മദ് സിറാജ് തന്റെ അരങ്ങേറ്റം കുറിയ്ക്കുകയാണ്. വിരാട് കോഹ്‍ലിയുടെ സ്ഥാനത്തേക്ക് രവീന്ദ്ര ജഡേജ എത്തുന്നു.

Teamindia

Previous articleവില്യംസണ്‍ സണ്‍റൈസേഴ്സ് വിടുമോ? ആരാധകരുടെ സംശയത്തിന് മറുപടിയുമായി ഡേവിഡ് വാര്‍ണര്‍
Next articleറെക്കോർഡ് ആഘോഷിക്കാൻ ഗോൾ വഴങ്ങിയ ഗോൾ കീപ്പർമാർക്ക് എല്ലാം ബിയർ സമ്മാനിച്ച് മെസ്സി