കമലേഷ് നാഗര്‍കോടി എംആര്‍എഫ് പേസ് ഫൗണ്ടേഷനിലേക്ക്, മഗ്രാത്തിനു കീഴില്‍ പരിശീലനം

- Advertisement -

ഓസ്ട്രേലിയന്‍ പേസ് ബൗളിംഗ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്തിനു കീഴില്‍ പരിശീലനത്തിനൊരുങ്ങി ഇന്ത്യയുടെ U-19 ലോകകപ്പ് ജേതാവ് കമലേഷ് നാഗര്‍കോടി. 145 കിമി സ്പീഡില്‍ സ്ഥിരമായി ലോകകപ്പില്‍ എറിഞ്ഞ താരമാണ് കമലേഷ്. ഐപിഎലിനു മുമ്പ് ചെന്നൈയിലെ എംആര്‍എഫ് ഫൗണ്ടേഷനില്‍ പരിശീലനത്തിനു ഒരുങ്ങുകയാണ് താരം. യോര്‍ക്കറുകള്‍ സ്ലോവര്‍ ബോളുകള്‍ എന്നിവ പഠിച്ചെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കമലേഷ് അറിയിച്ചു.

2017ല്‍ ഇതിനു മുമ്പ് എംആര്‍എഫ് സന്ദര്‍ശിച്ചിരുന്നവെങ്കിലും അന്ന് പരിക്കേറ്റ് മടങ്ങുകയായിരുന്നു. അതിനാല്‍ തന്നെ മഗ്രാത്തുമായും മറ്റു കോച്ചുകളുമായും അധികം സമയം ചെലവഴിക്കാനായില്ല എന്ന് കമലേഷ് അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement