ഇംഗ്ലണ്ട് 165 റൺസിന് ഓള്‍ഔട്ട്, ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റ് നഷ്ടമില്ലാതെ 27 റൺസ്

Sports Correspondent

Southafrica
Download the Fanport app now!
Appstore Badge
Google Play Badge 1

ലോര്‍ഡ്സ് ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മേൽക്കൈ. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 165 റൺസിൽ അവസാനിപ്പിച്ച ശേഷം ദക്ഷിണാഫ്രിക്ക 27/0 എന്ന നിലയിൽ ആണ്.

12 റൺസുമായി ഡീൻ എൽഗാറും 13 റൺസ് നേടി സാരെൽ ഇര്‍വിയും ആണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. 116/6 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 73 റൺസ് നേടിയ ഒല്ലി പോപിനെയാണ് ആദ്യം നഷ്ടമായത്.

അധികം വൈകാതെ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ കാഗിസോ റബാഡ ദക്ഷിണാഫ്രിക്കയ്ക്കായി 5 വിക്കറ്റ് നേടി. ആന്‍റിക് നോര്‍ക്കിയ മൂന്നും മാര്‍ക്കോ ജാന്‍സന്‍ 2 വിക്കറ്റും നേടി.

Story Highlights: England bundled out for 165 runs, Kagiso Rabada picks five wickets