ഡൂറണ്ട് കപ്പ് 2022; വലിയ വിജയവുമായി മുംബൈ സിറ്റി തുടങ്ങി | Report

ഡൂറണ്ട് കപ്പ്: മുംബൈ സിറ്റി 4-1 ഇന്ത്യൻ നേവി

ഡൂറണ്ട് കപ്പ്: മുംബൈ സിറ്റിക്ക് വിജയ തുടക്കം. ഇന്ന് ഇന്ത്യൻ നേവിയെ നേരിട്ട മുംബൈ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയം നേടി. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷ തിരിച്ചടിച്ചായിരുന്നു മുംബൈ സിറ്റി വിജയിച്ചത്. മത്സരത്തിന്റെ 43ആം മിനുട്ടിൽ ആദർഷിന്റെ ഗോളിലൂടെ ആണ് ഇന്ത്യൻ നേവി ലീഡ് എടുത്തത്‌. എന്നാൽ ആ ലീഡ് അധികനേരം നീണ്ടു നിന്നില്ല. ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ മുംബൈ സിറ്റി സമനില കണ്ടെത്തി.

ഡൂറണ്ട് കപ്പ്

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ യുവതാരം വിക്രം ആണ് മുംബൈ സിറ്റിക്ക് സമനില നൽകിയത്. രണ്ടാം പകുതിയിൽ മുംബൈ സിറ്റി കളി പൂർണ്ണമായും തങ്ങളുടേതാക്കി മാറ്റി. 65ആം മിനുട്ടിൽ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് പുതിയ സൈനിംഗ് ഗ്രെഗ് സ്റ്റുവർട്ട് മുംബൈക്ക് ലീഡ് നൽകി. പിന്നീട് അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകൾ നേടി കൊണ്ട് ചാങ്തെ മുംബൈ സിറ്റിയുടെ വിജയം പൂർത്തിയാക്കി.

ഗ്രൂപ്പ് ബിയിൽ മുംബൈ സിറ്റിക്ക് ഒപ്പം മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, രാജസ്ഥാൻ യുണൈറ്റഡ് എന്നീ ക്ലബുകൾ കൂടെ ഉണ്ട്.

20220818 173928