യുവന്റസിന്റെ സ്വീഡിഷ് മുന്നേറ്റനിര താരം ലിന ഹർട്ടിഗ് ആഴ്‌സണലിൽ | Exclusive

Wasim Akram

20220818 165526
Download the Fanport app now!
Appstore Badge
Google Play Badge 1

മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയ നികിത പാരീസിന്റെ കുറവ് നികത്താൻ ലിന ഹർട്ടിഗ് ആഴ്‌സണലിൽ.

മുന്നേറ്റത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോയ നികിത പാരീസിന്റെ കുറവ് നികത്താൻ ലിന ഹർട്ടിഗ് ആഴ്‌സണലിൽ.യുവന്റസിൽ നിന്നാണ് ആഴ്‌സണൽ സ്വീഡിഷ് താരത്തെ ടീമിൽ എത്തിച്ചത്. യുവന്റസിന് ആയി 2 ഇറ്റാലിയൻ സീരി എ, രണ്ടു സൂപ്പർ കോപ ഇറ്റാലിയ, ഒരു കോപ ഇറ്റാലിയ എന്നീ കിരീടങ്ങൾ നേടിയ ശേഷമാണ് താരം ആഴ്‌സണലിൽ എത്തുന്നത്. യുവന്റസിന് ആയി 16 ഗോളുകൾ രണ്ടു വർഷത്തിൽ താരം നേടിയിരുന്നു.

ലിന ഹർട്ടിഗ്

സ്വീഡന് ആയി 58 കളികളിൽ നിന്നു 19 ഗോളുകൾ നേടിയ ലിന ഹർട്ടിഗ് ഈ വർഷം അവരുടെ യൂറോ കപ്പ് സെമിഫൈനൽ പ്രവേശനത്തിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. ഈ സീസണിൽ ആഴ്‌സണൽ വനിതകൾ ടീമിൽ എത്തിക്കുന്ന രണ്ടാമത്തെ താരം ആണ് ലിന. 26 കാരിയായ കളത്തിൽ കഠിനാധ്വാനം ചെയ്യുന്ന താരത്തിന്റെ വരവ് വനിത സൂപ്പർ ലീഗ് കിരീടം ലക്ഷ്യം വക്കുന്ന ആഴ്‌സണലിന് വലിയ കരുത്ത് ആവും. എന്നും ഇംഗ്ലണ്ടിൽ കളിക്കുക സ്വപ്നം ആയിരുന്നു എന്ന് പറഞ്ഞ താരം ആഴ്‌സണലിൽ എതിയതിൽ സന്തോഷവും പ്രകടിപ്പിച്ചു.

Story Highlight : Swedish forward Lina Hurtig joins Arsenal Women from Juventus.