ധീരജ് സിംഗിനെ ലക്ഷ്യമിട്ട് ഈസ്റ്റ് ബംഗാൾ

Img 20201224 232913

ഐ എസ് എല്ലിൽ കഷ്ടപ്പെടുന്ന ഈസ്റ്റ് ബംഗാൾ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ സൈൻ ചെയ്യാൻ ശ്രമിക്കുകയാണ്. എ ടി കെ കൊൽക്കത്തയുടെ യുവ ഗോൾ കീപ്പർ ധീരജ് സിംഗുമായി ഈസ്റ്റ് ബംഗാൾ ചർച്ചകൾ ആരംഭിച്ചു. ആറു മാസത്തെ ലോൺ കരാറിൽ ആകും ധീരജ് ഈസ്റ്റ് ബംഗാളിലേക്ക് എത്തുക. ലോൺ ഡീലിൽ ധീരജിനെ വിട്ടു നൽകാൻ മോഹൻ ബഗാനും തയ്യാറാണ്.

എ ടി കെ മോഹൻ ബഗാനിൽ ഇപ്പോൾ അരിന്ദം ആണ് ഒന്നാം നമ്പർ. ഈ സീസണിൽ ധീരജിന് അവസരം ലഭിക്കാൻ സാധ്യത കാണുന്നില്ല. ഈസ്റ്റ് ബംഗാളിൽ ദെബിജിത് ഇതുവരെ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും 6 കളികളിൽ നിന്ന് 11 ഗോളുകൾ അദ്ദേഹം വഴങ്ങി. അതുകൊണ്ട് തന്നെ ദെബിജിതിനെ മാറ്റി ധീരജിനെ ഗോൾ കീപ്പറാക്കാൻ ക്ലബ് ചിന്തിക്കുന്നുണ്ട്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമാണ് ധീരജ് സിംഗ്.

Previous articleU-17 ലോകകപ്പും U-20 ലോകകപ്പും ഫിഫ ഉപേക്ഷിച്ചു
Next articleമെല്‍ബേണില്‍ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ ലക്ഷ്യം വയ്ക്കുന്നത് 400ന് മേലുള്ള സ്കോര്‍