ഡി ബ്രുയിന് യൂറോ കപ്പിലെ ആദ്യ മത്സരം നഷ്ടമാകും

20210603 134023
Credit: Twitter

ബെൽജിയത്തിന് അവരുടെ യൂറോ കപ്പിലെ ആദ്യ മത്സരത്തിൽ അവരുടെ പ്രധാന താരമായ കെവിൻ ഡി ബ്രുയിനെ നഷ്ടമാകും. പരിക്കേറ്റ ഡി ബ്രുയിന് ഫിറ്റ്നെസ് വീണ്ടെടുക്കാൻ ഇനിയും സമയം വേണ്ടി വരും. ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇടയിലാണ് ഡി ബ്രുയിന് പരിക്കേറ്റത്. റുദിഗറുമായി കൂട്ടിയിടിച്ച് ഡി ബ്രുയിന്റെ മുഖത്താണ് പരിക്കേറ്റത്. താരം ഇപ്പോൾ വിശ്രമത്തിലാണ്.

ജൂൺ 12ന് റഷ്യക്ക് എതിരെയാണ് ബെൽജിയത്തിന്റെ ആദ്യ മത്സരം. ഡിബ്രുയിന് മുഖത്ത് ശസ്ത്രക്രിയ ആവശ്യമില്ല എന്നാണ് റിപ്പോർട്ടുകൾ. ഡി ബ്രുയിൻ പ്രത്യേക മാസ്ക് ധരിച്ചാകും യൂറോ കപ്പിൽ കളിക്കുക എന്നാണ് സൂചന.

Previous articleഓൺലൈൻ ഗെയിമിംഗിലൂടെ ഇന്ത്യയ്ക്ക് കോവിഡ് സഹായം നൽകുവാൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ
Next articleഅഞ്ച് വര്‍ഷത്തെ സ്ഥിരതയുടെ ഫലമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ സ്ഥാനം