തൈജുലിനും അബു ജയേദിനും നാല് വിക്കറ്റ്, ജോഷ്വയ്ക്കും അല്‍സാരി ജോസഫിനും ശതകം നഷ്ടം

ധാക്ക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 409 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. ജോഷ്വ ഡാ സില്‍വയും അല്‍സാരി ജോസഫും ഏഴാം വിക്കറ്റില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസിനെ ഈ മികച്ച സ്കോറിലേക്ക് നയിച്ചത്. ലഞ്ചിന് ശേഷം അധികം വൈകാതെ കൂട്ടുകെട്ടിനെ തകര്‍ത്ത് തൈജുല്‍ ഇസ്ലാമാണ് ബംഗ്ലാദേശിന് ബ്രേക്ക്ത്രൂ നല്‍കിയത്.

ബോണ്ണറിന് ശേഷം ജോഷ്വയും തൊണ്ണൂറുകളില്‍ (92) ഓള്‍ഔട്ട് ആകുന്ന കാഴ്ചയാണ് കണ്ടത്. അധികം വൈകാതെ അല്‍സാരി ജോസഫിനെയും(82) സന്ദര്‍ശകര്‍ക്ക് നഷ്ടമായി. അബു ജയേദിനായിരുന്നു വിക്കറ്റ്. ഇന്ന് വീഴ്ത്തിയ നാല് വിക്കറ്റില്‍ രണ്ട് വീതം വിക്കറ്റാണ് തൈജുലും അബു ജയേദും നേടിയത്.