കേരള ബ്ലാസ്റ്റേഴ്സ് ഈ ഫലങ്ങൾ അല്ല അർഹിക്കുന്നത് എന്ന് കിബു വികൂന

ഇന്നലെ ഒഡീഷയോട് കൂടെ സമനില വഴങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. ഇന്നലെ നന്നായി കളിച്ചിട്ടും ഡിഫൻസീവ് പിഴവുകൾ കാരണം കേരള ബ്ലാസ്റ്റേഴ്സ് സമനില കൊണ്ട് തൃപ്തിപ്പെടുക ആയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് ഇതിനേക്കാൾ നലൽ ഫലങ്ങൾ അർഹിക്കുന്നു എന്ന് മത്സര ശേഷം കിബു വികൂന പറഞ്ഞു. രണ്ട് പകുതിയിലും കേരള ബ്ലാസ്റ്റേഴ്സ് തന്നെ ആയിരുന്നു മികച്ച ടീം എന്നും വിജയിക്കാവുന്ന മത്സരം ആയുരുന്നു എന്നും വികൂന പറഞ്ഞു.

ഒരുപാട് ഗോൾ അടിക്കാനുള്ള അവസരം ഉണ്ടായിട്ടും ആകെ രണ്ട് ഗോളാണ് തങ്ങൾ സ്കോർ ചെയ്തത്. ഈ റിസൾട്ട് ഉൾക്കൊള്ളാൻ പ്രയാസം ഉണ്ട് എന്നും കിബു വികൂന പറഞ്ഞു. എന്നാൽ ടീമിന് ശരിയായ ബാലൻസ് ഇല്ല എന്ന് കിവു വികൂന സൂചിപ്പിച്ചു. അറ്റാക്കിൽ കേരള ബ്ലാസ്റ്റേഴ്സ് മികച്ച ടീമാണെങ്കിലും എളുപ്പത്തിൽ ഗോൾ വഴങ്ങുന്നു. ഡിഫൻസ് മെച്ചപ്പെടേണ്ടതുണ്ട് എന്നും എല്ലാ കളിയിലും രണ്ട് ഗോളുകൾ വഴങ്ങിയാൽ ടീം എവിടെയും എത്തില്ല എന്നും കിബു പറഞ്ഞു.