ഓസ്ട്രേലിയയ്ക്ക് തിരിച്ചടി, പാറ്റ് കമ്മിന്‍സിന് പിന്നാലെ ജോഷ് ഹാസൽവുഡ് അഡിലെയ്ഡ് ടെസ്റ്റിനില്ല

Joshhazlewood

അഡിലെയ്ഡ് ടെസ്റ്റിന് മുമ്പ് ഓസ്ട്രേലിയയ്ക്ക് രണ്ടാമത്തെ തിരിച്ചടി. പരിക്കേറ്റ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പിന്നാലെ ജോഷ് ഹാസൽവുഡും അഡിലെയ്ഡിൽ നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിൽ കളിക്കില്ല. പകരം മൈക്കൽ നീസറിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനറൽ സോര്‍നെസ്സ് എന്നാണ് ജോഷ് ഹാസൽവുഡ് കളിക്കാത്തതിന് കാരണമായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരിക്കുന്നത്.

പാറ്റ് കമ്മിന്‍സിന് പകരം സ്കോട്ട ബോളണ്ട് ടീമിലേക്ക് എത്തുമ്പോള്‍ സ്റ്റീവന്‍ സ്മിത്ത് ആണ് ഓസ്ട്രേലിയയെ നയിക്കുന്നത്.