ജോസ് ബട്‍ലര്‍ ബയോ ബബിളില്‍ നിന്ന് റിലീസ് ആയി, തീരുമാനം കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍

ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ മൂന്നാം ടി20യില്‍ വെടിക്കെട്ട് താരം ജോസ് ബട്‍ലര്‍ കളിക്കില്ല. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇംഗ്ലണ്ട് പരമ്പര സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കാനായിട്ടാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ബയോ ബബിളില്‍ നിന്ന് വിടവാങ്ങുന്നത്.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് മുമ്പ് താരം വീണ്ടും കോവിഡ് ടെസ്റ്റിന് വിധേയനായ ശേഷം നെഗറ്റീവ് ആകുകയാണെങ്കില്‍ തിരികെ ഇംഗ്ലണ്ട് സംഘത്തില്‍ ചേരുമെന്നാണ് അറിയുന്നത്. ഇതോടെ ഇംഗ്ലണ്ട് ടോം ബാന്റണെ ഓപ്പണിംഗ് സ്ഥാനത്ത് പരീക്ഷിക്കുമെന്ന് ഉറപ്പായി.

നേരത്തെ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ ടോം ബാന്റണെ ഓപ്പണറായി പരിഗണിക്കമെന്ന് സൂചന നല്‍കിയെങ്കിലും അത് ബട്‍ലര്‍ക്ക് വിശ്രമം നല്‍കിയിട്ടാണോ അതോ ജോണി ബൈര്‍സ്റ്റോയെ പുറത്തിരുത്തിയിട്ടാണോ എന്നതില്‍ വ്യക്തതയില്ലായിരുന്നു.

Previous articleടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി പൂജ്യത്തിന് പുറത്തായി ഡേവിഡ് വാര്‍ണര്‍
Next articleഎല്ലാവരോടും മാപ്പ് പറഞ്ഞു ജ്യോക്കോവിച്ച്, പിഴ വിധിച്ചു അധികൃതർ