എല്ലാവരോടും മാപ്പ് പറഞ്ഞു ജ്യോക്കോവിച്ച്, പിഴ വിധിച്ചു അധികൃതർ

യു.എസ് ഓപ്പണിലെ അസാധാരണമായ സംഭവങ്ങൾക്ക് മാപ്പ് പറഞ്ഞു ലോക ഒന്നാം നമ്പർ നൊവാക്‌ ജ്യോക്കോവിച്ച്. സ്പാനിഷ് താരം ബുസ്റ്റക്ക് എതിരെ നാലാം റൗണ്ട് മത്സരത്തിനിടെ അറിയാതെ ലൈൻ റഫറിയെ ബോൾ കൊണ്ട് അടിച്ചതിനു ആണ് ജ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നിന്നു അയോഗ്യനാക്കപ്പെട്ടത്. മത്സരശേഷം സാമൂഹിക മാധ്യമത്തിൽ ആണ് ജ്യോക്കോവിച്ച് എല്ലാവരോടും മാപ്പ് പറഞ്ഞു രംഗത്ത് എത്തിയത്. ഈ വിഷയം തനിക്ക് വലിയ സങ്കടം ഉണ്ടാക്കിയത് ആയി പറഞ്ഞ ജ്യോക്കോവിച്ച് താൻ ലൈൻ റഫറിയോട് അപ്പോൾ തന്നെ മാപ്പ് പറഞ്ഞത് ആയും വ്യക്തമാക്കി. അവർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാവാത്തതിൽ ദൈവത്തോട് ജ്യോക്കോവിച്ച് നന്ദിയും പറഞ്ഞു.

അയോഗ്യനാക്കിയ നിരാശയിൽ നിന്നു താൻ തിരിച്ചു വരാൻ പരിശ്രമിക്കും എന്നു പറഞ്ഞ ജ്യോക്കോവിച്ച്, തനിക്ക് ഒരു കളിക്കാരൻ ആയിട്ടും ഒരു മനുഷ്യൻ ആയിട്ടും കൂടുതൽ മികച്ചത്‌ ആവാൻ ഇത് ഇരു പാഠം ആവുമെന്നും ലോക ഒന്നാം നമ്പർ കൂട്ടിച്ചേർത്തു. യു.എസ് ഓപ്പണിലെ എല്ലാവരോടും മാപ്പ് പറഞ്ഞ ജ്യോക്കോവിച്ച്, തനിക്കും കുടുംബത്തിനും ലഭിച്ച പിന്തുണക്ക് ആരാദകരോടും ജ്യോക്കോവിച്ച് മാപ്പും നന്ദിയും രേഖപ്പെടുത്തി. അതേസമയം ജ്യോക്കോവിച്ച് യു.എസ് ഓപ്പണിൽ നേടിയ എല്ലാ റാങ്കിങ് പോയിന്റുകളും നഷ്ടമാവും, കൂടാതെ 250,000 ഡോളർ പിഴയും ജ്യോക്കോവിച്ചിനു അധികൃതർ വിധിച്ചു.

Previous articleജോസ് ബട്‍ലര്‍ ബയോ ബബിളില്‍ നിന്ന് റിലീസ് ആയി, തീരുമാനം കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍
Next articleവ്യത്യസ്തമായ മൂന്നാം ജേഴ്സിയുമായി ചെൽസി