ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി പൂജ്യത്തിന് പുറത്തായി ഡേവിഡ് വാര്‍ണര്‍

ഇംഗ്ലണ്ടിനെതിരെ ഇന്നലെ നടന്ന ടി20 മത്സരത്തില്‍ ജോഫ്ര ആര്‍ച്ചറുടെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ തിരികെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. തന്റെ ടി20 കരിയറില്‍ എട്ട് വര്‍ഷത്തില്‍ ഇതാദ്യമായാണ് ഡേവിഡ് വാര്‍ണര്‍ പൂജ്യത്തിന് പുറത്താകുന്നത്.

49 ഇന്നിംഗ്സുകള്‍ക്ക് ശേഷമാണ് താരം വീണ്ടും പൂജ്യത്തിന് പുറത്താവുന്നത്. 81 ഇന്നിംഗ്സുകളാണ് ഡേവിഡ് വാര്‍ണര്‍ ടി20യില്‍ ഇതുവരെ കളിച്ചിട്ടുള്ളത്. 2009ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജനുവരി 11നായിരുന്നു ഡേവിഡ് വാര്‍ണറുടെ ടി20 അന്താരാഷ്ട്ര അരങ്ങേറ്റം.

Previous articleജിങ്കനെ സ്വന്തമാക്കാൻ വേണ്ടി ഒരു കൊൽക്കത്തൻ ഡാർബി!
Next articleജോസ് ബട്‍ലര്‍ ബയോ ബബിളില്‍ നിന്ന് റിലീസ് ആയി, തീരുമാനം കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍