ഈ വർഷത്തെ യുഫേഫയുടെ മികച്ച വനിത താരമായി അലക്സിയ പുട്ടിയസ്

ഈ വർഷത്തെ യുഫേഫയുടെ മികച്ച വനിത താരമായി ബാഴ്‌സലോണയുടെ അലക്സിയ പുട്ടിയസ് തിരഞ്ഞെടുക്കപ്പെട്ടു. പരിക്ക് കാരണം യൂറോ കപ്പ് നഷ്ടമായ പുട്ടിയസിന് ഏതാണ്ട് ഒരു വർഷം വിശ്രമം ആവശ്യമാണ് നിലവിൽ. എന്നാൽ ബാഴ്‌സലോണക്ക് ആയി അതുഗ്രൻ പ്രകടനം നടത്തിയ താരം അവരെ ലാ ലീഗ ജേതാക്കൾ ആക്കുകയും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിന് യൂറോ കപ്പ് നേടി നൽകിയ യൂറോ കപ്പിലെ മികച്ച താരവും ടോപ് സ്കോററും ആയ ആഴ്‌സണലിന്റെ ബെത്ത് മെഡ്, യൂറോ കപ്പിലെ മികച്ച യുവതാരം ആയി തിരഞ്ഞെടുക്കപ്പെട്ട ജർമ്മനിയുടെ വോൾവ്സ്ബർഗ് താരം ലെന ഒബർഡോർഫ് എന്നിവരെ മറികടന്നു ആണ് അലക്സിയ പുട്ടിയസ് ഈ വർഷത്തെ മികച്ച വനിത ഫുട്‌ബോൾ താരം ആയത്. കഴിഞ്ഞ വർഷം ബാലൻ ഡിയോർ നേടിയതും അലക്സിയ പുട്ടിയസ് ആയിരുന്നു.