സറീന വിങ്മാൻ യുഫേഫയുടെ മികച്ച പരിശീലക, പരിശീലകനായി കാർലോ ആഞ്ചലോട്ടി

Wasim Akram

Carlo Ancolotti Sareena Wiegman
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷത്തെ യുഫേഫയുടെ ഏറ്റവും മികച്ച പരിശീലകൻ ആയി റയൽ മാഡ്രിഡിന് സ്പാനിഷ് ലാ ലീഗ, ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടി നൽകിയ കാർലോ ആഞ്ചലോട്ടി. മാഞ്ചസ്റ്റർ സിറ്റിയുടെ ഗാർഡിയോള, ലിവർപൂളിന്റെ ക്ലോപ്പ് എന്നിവരെ മറികടന്നു ആണ് ഡോൺ കാർലോ അവാർഡ് നേടിയത്. തന്റെ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ച ആഞ്ചലോട്ടി താരങ്ങൾക്കും കുടുംബത്തിനും നന്ദി പറഞ്ഞു.

അതേസമയം വനിത ഫുട്‌ബോളിലെ മികച്ച പരിശീലകയായി ഇംഗ്ലണ്ടിന് ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് നേടി നൽകിയ സറീന വിങ്മാൻ തിരഞ്ഞെടുക്കപ്പെട്ടു. ലിയോണിനെ വീണ്ടുമൊരു റെക്കോർഡ് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച പരിശീലക സോണിയ ബോമ്പസ്റ്റോർ, ജർമ്മനിയെ യൂറോ കപ്പ് ഫൈനലിൽ എത്തിച്ച മാർട്ടിന വോസ്-ടെക്ലൻബർഗ് എന്നിവരെ മറികടന്നു ആണ് സറീനയുടെ നേട്ടം. നേട്ടത്തിൽ സന്തോഷം രേഖപ്പെടുത്തിയ സറീന എല്ലാവരോടും നന്ദിയും രേഖപ്പെടുത്തി.