ബംഗ്ലാദേശിന് പുതിയ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ്

ജോണ്‍ ലൂയിസിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയി നിയമിക്കുവാന്‍ ഒരുങ്ങി ബംഗ്ലാദേശ്. മുന്‍ ഡര്‍ഹം ഓപ്പണിംഗ് ബാറ്റ്സ്മാന്‍ കൂടിയായ ജോണ്‍ ലൂയിസ് ശ്രീലങ്കയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരെയുള്ള ഹോം പരമ്പരയാവും ജോണ്‍ ലൂയിസിന്റെ ആദ്യ ദൗത്യം.

പരമ്പരയില്‍ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഉണ്ടാകും. ജനുവരി 7ന് ലൂയിസ് ധാക്കയില്‍ എത്തുമെന്നാണ് അറിയുന്നത്. പരമ്പര ജനുവരി 10 മുതല്‍ ആരംഭിയ്ക്കും. ശ്രീലങ്കന്‍ പര്യടനത്തിന് തൊട്ടു മുമ്പ് ക്രെയിഗ് മക്മില്ലനെ ബംഗ്ലാദേശ് ബാറ്റിംഗ് പരിശീലകനായി നിയമിച്ചുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ താരം ടീമിനൊപ്പം ചേര്‍ന്നില്ല.

പിന്നീട് ശ്രീലങ്കന്‍ പര്യടനവും ഉപേക്ഷിക്കുകയായിരുന്നു. നീല്‍ മക്കിന്‍സിയുടെ രാജിയോട് കൂടിയാണ് പുതിയ ബാറ്റിംഗ് കണ്‍സള്‍ട്ടന്റിനെ ബംഗ്ലാദേശ് തേടേണ്ടി വന്നത്.