ഒല്ലി പോപിനെ ഇംഗ്ലണ്ട് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയതായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇന്ത്യയ്ക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ടെസ്റ്റ് സ്ക്വാഡില്‍ ഒല്ലി പോപിനെ ഉള്‍പ്പെടുത്തിയതായി അറിയിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. 2020 ഓഗസ്റ്റില്‍ പാക്കിസ്ഥാനെതിരെ താരത്തിനേറ്റ പരിക്കില്‍ നിന്ന് താരം പൂര്‍ണ്ണമായി മോചിതനായെന്നും താരം സെലക്ഷന്‍ ലഭ്യമാണെന്നും ഇംഗ്ലണ്ടിന്റെ മെഡിക്കല്‍ സംഘം അറിയിച്ചുവെന്നാണ് ഇസിബി പത്രക്കുറിപ്പില്‍ സൂചിപ്പിച്ചത്.

താരം ശ്രീലങ്കയിലും സ്ക്വാഡിനൊപ്പമുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ഫുള്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

Previous articleബംഗ്ലാദേശിന് ഒന്നാം ദിവസം ഭേദപ്പെട്ട സ്കോര്‍, ജോമല്‍ വാരിക്കന് മൂന്ന് വിക്കറ്റ്
Next articleമുംബൈക്ക് എതിരായ കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം