ആർച്ചർ ലക്ഷ്യം വയ്ക്കുന്നത് ടി20 ലോകകപ്പിനും ആഷസിനുമായുള്ള മടങ്ങിവരവ്

- Advertisement -

പരിക്കേറ്റ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറുടെ മടങ്ങിവരവ് വേഗത്തിലാക്കില്ലെന്ന് പറഞ്ഞ് താരം തന്നെ മുന്നോട്ട് എത്തിയിരിക്കുന്നു. ടി20 ലോകകപ്പിനും ആഷസിനും തന്നെ പൂർണ്ണമായി സജ്ജനാക്കുക എന്നതാണ് തന്റെ ഇപ്പോളത്തെ ലക്ഷ്യമെന്ന് ആർച്ചർ പറഞ്ഞു. ഇംഗ്ലണിലെ കൌണ്ടി ചാമ്പ്യൻഷിപ്പിൽ താരം മടങ്ങിവരവ് നടത്തിയെങ്കിലും കൈമുട്ടിനേറ്റ് പരിക്ക് താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുവാൻ പ്രേരിപ്പിക്കുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ താരത്തിന് തിരിച്ചുവരവ് നടത്തുവാനാകുമോ എന്നതിൽ ഇംഗ്ലണ്ട് മെഡിക്കൽ ടീമിന് ഇപ്പോൾ വലിയ വ്യക്തതയില്ലെന്നാണ് പറയുന്നത്. ആലോചിച്ച് മാത്രമേ താരത്തിന്റെ മടങ്ങി വരവ് ഇന്ത്യയ്ക്കെതിരെ ഉണ്ടാകുകയുള്ളുവെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇംഗ്ലണ്ടിന് ഏറ്റവും പ്രാധാന്യമുള്ള ടി20 ലോകകപ്പിനും ആഷസ് പരമ്പരയ്ക്കും താരത്തിന്റെ സേവനം ഉറപ്പാക്കുവാനാണ് ഇപ്പോൾ ഇംഗ്ലണ്ടിന്റെ നീക്കം.

Advertisement