ശൈലി കടുപ്പമേറിയത്, ലാംഗർക്കെതിരെ ഓസ്ട്രേലിയൻ താരങ്ങൾ

ഓസ്ട്രേലിയൻ മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗർക്കെതിരെ താരങ്ങളുടെ എതിർപ്പെന്ന് റിപ്പോർട്ടുകൾ. ലാംഗറുടെ പരിശീലന മുറകൾ വളരെ കഠിനമാണെന്നാണ് ഓസ്ട്രേലിയൻ താരങ്ങളുടെ പ്രതികരണം. ലാംഗറോട് പരിശീലന രീതി മാറ്റുവാൻ താരങ്ങൾ ആവശ്യപ്പെട്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. താരമെന്ന നിലയിലും ലാംഗറുടെ വിട്ട് കൊടുക്കാത്ത കർക്കശക്കാരനായ സ്വഭാവം താരം പരിശീലകൻ ആയപ്പോളും തുടരുകയാണ്.

ഡ്രസ്സിംഗ് റൂമിൽ കൂടുതൽ സ്വാതന്ത്ര്യവും നിയന്ത്രണങ്ങളിൽ ഇളവും ആണ് താരങ്ങളുടെ പ്രധാന ആവശ്യം. ടീമിനകത്ത് ഇത് അത്ര സുഖകരമല്ലാത്ത സാഹചര്യമാണുണ്ടാക്കുന്നതെന്നാണ് ലഭിയ്ക്കുന്ന റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കെതിരെ 2-1ന്റെ തോൽവിയും താരങ്ങളിൽ ലാംഗർക്കെതിരെ അഭിപ്രായം രൂപപ്പെടുവാൻ സാഹചര്യമാണുണ്ടാക്കിയിരിക്കുകയാണ്.

പല മുൻ നിര താരങ്ങൾക്കും ലാംഗറുടെ ശൈലിയോട് പൊരുത്തപ്പെടുവാനാകുന്നില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.