ഇംഗ്ലണ്ടിന് തിരിച്ചടി, ടി20 പരമ്പരയിൽ നിന്ന് ജോഫ്ര ആർച്ചർ പുറത്ത്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജോഫ്ര ആർച്ചർ പുറത്ത്. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് താരത്തിന്റെ അഭാവം കനത്ത തിരിച്ചടിയാണ്. താരം തുടർ ചികിത്സക്കായി ഇംഗ്ലണ്ടിൽ എത്തിയിട്ടുണ്ട്. താരത്തിന്റെ പകരക്കാരനായി സാഖിബ് മുഹമ്മദിനെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

മാർച്ചിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരക്കും താരത്തിന്റെ സാന്നിദ്ധ്യം സംശയത്തിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ആർച്ചർക്ക് പരിക്കേറ്റത്. തുടർന്ന് താരം ഇംഗ്ലണ്ടിന്റെ ബാക്കിയുള്ള മൂന്ന് ടെസ്റ്റ് മത്സരങ്ങളിലും കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിക്കുന്നത്. പരമ്പരയിലെ ഏകദിന മത്സരങ്ങൾ ഫെബ്രുവരി 4, 7, 9  തിയ്യതികളിൽ നടക്കും. അതിന് ശേഷം ഫെബ്രുവരി 12, 14, 16 തിയ്യതികളിൽ ടി20 മത്സരവും നടക്കും.