പ്രതികൂല സാഹചര്യങ്ങളെക്കുറിച്ച് പരാതി പറയുന്നത് തെറ്റായ സമീപനം – ജോ റൂട്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന്റെ ഇന്ത്യയോടേറ്റ കനത്ത പരാജയം ടീമംഗങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും എവിടെയാണ് ടീമിനും താരങ്ങള്‍ക്കും പിഴച്ചതെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും പറഞ്ഞ് ജോ റൂട്ട്. പരമ്പരയില്‍ മികച്ച രീതിയില്‍ വിജയിച്ച് തുടങ്ങിയ ടീം പിന്നീടുള്ള മൂന്ന് ടെസ്റ്റുകളില്‍ കനത്ത പരാജയം ഏറ്റുവാങ്ങുകയായിരുന്നു. അഹമ്മദാബാദിലെ ടെസ്റ്റ് മത്സരങ്ങള്‍ രണ്ടും മൂന്നും ദിവസങ്ങളിലാണ് അവസാനിച്ചത്.

ഇന്ത്യയെ ആദ്യ ടെസ്റ്റില്‍ 227 റണ്‍സിന് പരാജയപ്പെടുത്തി തുടങ്ങിയ ഇംഗ്ലണ്ട് ചെന്നൈയിലെ രണ്ടാം ടെസ്റ്റില്‍ 317 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി. അഹമ്മദാബാദില്‍ ഇന്ത്യയുടെ വിജയം 10 വിക്കറ്റിനും നാലാം മത്സരത്തില്‍ ഇന്നിംഗ്സിനും 25 റണ്‍സിനുമായിരുന്നു.

തോല്‍വിയ്ക്കായി പ്രതികൂല സാഹചര്യത്തില്‍ പഴിചാരുന്നതില്‍ അര്‍ദ്ധമില്ലെന്നും അത് ശരിയായ സമീപനമല്ലെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി. ഇന്ത്യയോട് ഏറ്റ 3-1 പരമ്പര പരാജയത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ജോ റൂട്ട്.

താരങ്ങള്‍ക്ക് മെച്ചപ്പെടുവാനുള്ള ഏറെ കാര്യങ്ങള്‍ ഈ പരമ്പരയില്‍ ഉണ്ടായിട്ടുണ്ടെന്നും ഈ തെറ്റുകളില്‍ നിന്ന പഠിക്കുന്ന പാഠം ആകണം ഇംഗ്ലണ്ട് മുന്നോട്ട് പോകേണ്ടതെന്നും റൂട്ട് വ്യക്തമാക്കി. അല്ലാതെ ബാറ്റിംഗ് ദുസ്സഹമായ സാഹചര്യമായിരുന്നു, പന്ത് സ്പിന്‍ ചെയ്യുകയാണെന്നും ഒഴിവ് കഴിവായി പറയുന്നതില്‍ അര്‍ദ്ധമില്ലെന്നും ഇംഗ്ലണ്ട് നായകന്‍ വ്യക്തമാക്കി.