രണ്ടാം ടെസ്റ്റിന്റെ ആദ്യ പന്ത് മുതൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ പന്ത് മുതൽ തന്നെ ഇന്ത്യ തിരിച്ചടിക്കുമെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഇന്ത്യയിൽ മികച്ച റെക്കോർഡ് ആണ് ഉള്ളതെന്നും അത്കൊണ്ട് തന്നെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശ്കതമായി തിരിച്ചടിക്കുമെന്നാണ് തന്റെ ടീം പ്രതീക്ഷിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ 227 റൺസിന്റെ കൂറ്റൻ തോൽവിയേറ്റുവാങ്ങിയിരുന്നു. തുടർന്ന് രണ്ടാം ടെസ്റ്റിൽ ഇന്ത്യയെ നേരിടാനിരിക്കെയാണ് ജോ റൂട്ടിന്റെ പ്രതികരണം. ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റിലും ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിലും കളിച്ച രീതിയിൽ തന്നെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കുകയാണ് ഇംഗ്ലണ്ടിന്റെ ലക്ഷ്യമെന്നും സാഹചര്യങ്ങൾക്കും പിച്ചിന്റെ സ്വഭാവത്തിനും അനുസരിച്ച് കളിക്കാനാണ് ഇംഗ്ലണ്ട് ഉദ്ദേശിക്കുന്നതെന്നും ജോ റൂട്ട് പറഞ്ഞു.