“ഫുട്ബോളിനാണ് താൻ എപ്പോഴും മുൻഗണന നൽകുന്നത്”

- Advertisement -

വിമർശകർക്ക് മറുപടിയുമായി ബാഴ്സലോണ സെന്റർ ബാക്ക് ജെറാഡ് പികെ. താരം നിരന്തരമായി ടെന്നീസിന് പിറകിൽ പോകുന്നതും മറ്റു ബിസിനസ് മേഖലകളിലേക്ക് ശ്രദ്ധ കൊടുക്കുന്നതും ഒരുപാട് വിമർശനങ്ങൾ വിളിച്ചു വരുത്തുന്നതിനിടെയിലാണ് പികെയുടെ പ്രതികരണം. തനിക്ക് ഫുട്ബോൾ ആണ് എല്ലാം എന്നും അതിനു മാത്രമാണ് മുൻഗണന നൽകുന്നത് എന്നും പികെ പറഞ്ഞു.

ഫുട്ബോൾ അല്ലാതെ ബാക്കി ഒരു വിഷയവും താൻ ശ്രദ്ധിക്കുന്നില്ല എന്നും പികെ പറഞ്ഞു. ഇന്നലെ കാറ്റലോണിയയിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുത്ത ശേഷം സംസാരിക്കുകയായിരുന്നു പികെ. ബാഴ്സലോണ ആണ് തന്റെ ജീവിതത്തിലെ പ്രധാന കാര്യം എന്നും ഈ ക്ലബിൽ തന്നെ വിരമിക്കുകയാണ് തന്റെ ലക്ഷ്യം എന്നും പികെ പറഞ്ഞു.

Advertisement