ജെയ്ഡന്‍ സീൽസിനെതിരെ അച്ചടക്ക നടപടി, ഒരു ഡീമെറിറ്റ് പോയിന്റ്

Jaydensealesroach

വിന്‍ഡീസ് യുവ പേസര്‍ ജെയ്ഡന്‍ സീൽസിനെതിരെ അച്ചടക്ക നടപടിയുമായി ഐസിസി. പാക്കിസ്ഥാനെതിരെയുള്ള ജമൈക്ക ടെസ്റ്റിനെതിരെ അസഭ്യ സംസാരവും ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ നടപിട.

പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിന്റെ 70ാം ഓവറിലാണ് സംഭവം. ഹസന്‍ അലിയ്ക്കെതിരെയായിരുന്നു സീൽസിന്റെ ആക്രോശം. ഹസന്‍ അലിയെ പുറത്താക്കിയ ശേഷമായിരുന്നു സീൽസിന്റെ ഈ വിവാദ പ്രകടനം.

താരത്തിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റ് പിഴയായി വിധിച്ചിട്ടുണ്ട്. 24 മാസത്തിനിടെ താരത്തിന് നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റ് ലഭിച്ചാൽ സീല്‍സിന് വിലക്ക് വരാം.

മത്സരത്തിൽ എട്ട് വിക്കറ്റ് നേടിയ താരം വിന്‍ഡീസിനെ വിജയത്തിലേക്ക് നയിക്കുവാന്‍‍ കെമര്‍ റോച്ചിനൊപ്പം അവസാന വിക്കറ്റിൽ മികച്ച പിന്തുണയാണ് നല്‍കിയത്.

Previous article18 മാസങ്ങൾക്ക് ശേഷം ഓസിൽ ഗോളടിച്ചു
Next articleഇത് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം, അവസാന സെഷനിലെ രണ്ട് ഡ്രോപ് ക്യാച്ചുകള്‍ വിനയായി – ബാബര്‍ അസം