18 മാസങ്ങൾക്ക് ശേഷം ഓസിൽ ഗോളടിച്ചു

Ozil Fenerbeche Turkey

18 മാസത്തെ ഇടവേളക്ക് ശേഷം മുൻ ആഴ്‌സണൽ താരം ഓസിൽ ഗോളടിച്ചു. ടർക്കിഷ് ലീഗിൽ ഫെനബാഷേക്ക് വേണ്ടിയാണ് ഓസിൽ ഗോൾ നേടിയത്. 2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് ഓസിൽ ഗോൾ നേടുന്നത്. 2020ൽ ആഴ്‌സണലിന് വേണ്ടി കളിക്കുമ്പോൾ ന്യൂ കാസിൽ യൂണൈറ്റഡിനെതിരെയാണ് ഓസിൽ ഇതിന് മുൻപ് ഗോൾ നേടിയത്.

കഴിഞ്ഞ ജനുവരിയിലാണ് ഫ്രീ ട്രാൻസ്ഫറിൽ ഓസിൽ ഫെനബാഷേയിൽ എത്തുന്നത്. എന്നാൽ ടീമിൽ എത്തി 11 മത്സരങ്ങൾ കളിച്ചെങ്കിലും ഇതുവരെ ഒരു അസിസ്റ്റ് മാത്രമായിരുന്നു ഓസിലിന്റെ സമ്പാദ്യം. ആഴ്‌സണൽ പരിശീലകനായ അർടെറ്റയുടെ ടീമിൽ ഇടം ലഭിക്കാതിരുന്നതോടെയാണ് ഓസിൽ കഴിഞ്ഞ ജനുവരിയിൽ ആഴ്‌സണൽ വിട്ടത്.

Previous article“ആഴ്സണലിനെതിരെ ലുകാകുവും കാന്റെയും കളിക്കും”
Next articleജെയ്ഡന്‍ സീൽസിനെതിരെ അച്ചടക്ക നടപടി, ഒരു ഡീമെറിറ്റ് പോയിന്റ്