ജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും

Jayshah

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ നസ്മുള്‍ ഹസന് പകരമാണ് ജയ് ഷാ ഈ പദവയിലേക്ക് എത്തുന്നത്. ഓരോ രണ്ട് വര്‍ഷം കൂടുമ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ മാറി മാറിയാണ് ഈ പദവി വഹിക്കുന്നത്.

സാധാരണയായി ബിസിസിഐയുടെ പ്രസിഡന്റാണ് ഈ ചുമതല വഹിക്കുന്നതെങ്കിലും ഇത്തവണ സെക്രട്ടറിയായ ജയ് ഷായെ ബിസിസിഐ ചുമതല ഏല്പിക്കുകയായിരുന്നുവെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധമാല്‍ വ്യക്തമാക്കി.

Previous articleകേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ആകുമെന്ന് ജെസ്സൽ
Next articleടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി അജിങ്കെ രഹാനെയും പൂജാരയും