ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി അജിങ്കെ രഹാനെയും പൂജാരയും

Ajinke Rahane Puajara India Test

ഐ.സി.സിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങളായ അജിങ്കെ രഹാനെയും ചേതേശ്വർ പൂജാരയും. പൂജാര ഒരു സ്ഥാനം മെച്ചപ്പെടുത്തി ആറാം സ്ഥാനത്ത് എത്തിയപ്പോൾ രഹാനെ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ ഇരുവരും പുറത്തെടുത്ത മികച്ച പ്രകടനമാണ് റാങ്കിങ്ങിൽ താരങ്ങൾക്ക് നേട്ടമുണ്ടാക്കികൊടുത്തത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആണ്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തും മൂന്നാം സ്ഥാനത്ത് മറ്റൊരു ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബഷെയിനുമാണ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നാലാം സ്ഥാനത്താണ്.

ബൗളർമാരിൽ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡ് രണ്ടാം സ്ഥാനത്തുമാണ്. എട്ടാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനും ഒൻപതാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയുമാണ് ബൗളർമാരുടെ റാങ്കിങ്ങിൽ ആദ്യ പത്തിൽ ഉള്ള ഇന്ത്യൻ താരങ്ങൾ. ഓൾ റൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറും മൂന്നാം സ്ഥാനത്ത് ഇന്ത്യൻ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയുമാണ് ഉള്ളത്. ആറാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ താരം.

Previous articleജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും
Next articleഹോഫെൻഹെയിമിനെ തകർത്ത് ബയേൺ മ്യൂണിക്ക്