കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫിൽ എത്താൻ ആകുമെന്ന് ജെസ്സൽ

20201125 125921
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും പ്ലേ ഓഫിൽ എത്താൻ ആകും എന്ന് പ്രതീക്ഷയുണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്മാരിൽ ഒരാൾ കൂടിയായ ഫുൾബാക്ക് ജെസ്സൽ. കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ മത്സരം ടേബിളിൽ മുന്നോട്ട് പോകാൻ മികച്ച അവസരമായിരുന്നു. എന്നാൽ ജംഷദ്പൂരിനെതിരെ നിർഭാഗ്യം കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. ജെസ്സൽ പറയുന്നു.

എന്നാൽ ഇപ്പോഴും ലീഗ് ടേബിളിന് കാര്യമായി മാറ്റങ്ങൾ വന്നിട്ടില്ല. അതുകൊണ്ട് ത‌ന്നെ ആ അവസരങ്ങൾ അതുപോലെ തന്നെ ഉണ്ട് എന്നും ജെസ്സൽ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സും നാലാമതുള്ള ഹൈദരബാദും തമ്മിൽ ഇപ്പോഴും നാലു പോയിന്റിന്റെ വ്യത്യാസം മാത്രമെ ഉള്ളൂ. ശേഷിക്കുന്ന ആറു മത്സരങ്ങൾ കൊണ്ട് പ്ലേ ഓഫ് പൊസിഷനിൽ എത്താൻ ആകും എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് വിശ്വസിക്കുന്നത്

Previous article“വെർണറെ ഫോമിലേക്ക് തിരികെ കൊണ്ടുവരിക എന്നത് തന്റെ ചുമതലയാണ്”
Next articleജയ് ഷാ ഇനി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും