ബാഴ്സലോണ റഫീഞ്ഞയെ വാങ്ങിയാൽ റെന്നെക്ക് കിട്ടുക എൺപത് കോടിയോളം

Newsroom

20220713 140850

ബാഴ്സലോണ ലീഡ്സിൽ നിന്ന് റഫീഞ്ഞയെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ്. ലീഡ്സ് യുണൈറ്റഡ് 70 മില്യണോട് അടുത്ത തുകയ്ക്കാണ് റഫീഞ്ഞയെ ബാഴ്സലോണയ്ക്ക് വിക്കുന്നത്. ഈ ട്രാൻസ്ഫർ നടക്കുക ആണെങ്കിൽ ലിഗ് 1 സൈഡ് ആയ റെന്നക്ക് കാര്യമായ ഗുണം ലഭിക്കും. റഫീഞ്ഞയുടെ മുൻ ക്ലബായ റെന്നെ താരത്തെ ലീഡ്സിന് വിൽക്കുമ്പോൾ 20% സെൽ ഓൺ ക്ലോസ് വെച്ചിരുന്നു.

2020-ൽ ഏകദേശം 20 മില്യൺ യൂറോയ്ക്ക് ആയിരുന്നു റഫീഞ്ഞ റെന്നെ വിട്ട് ഇംഗ്ലണ്ടിലേക്ക് മാറിയത്‌. 70 മില്യണിൽ നിന്ന് 20 മില്യൺ കഴിച്ച് 50 മില്യൺ യൂറോയുടെ 20% റെന്നസിന് ലഭിക്കുമെന്ന് ആണ് റിപ്പോർട്ട്‌. ഇത് ഏകദേശം 10 മില്യൺ യൂറോയോളം വരും. 80 കോടിക്ക് രൂപക്ക് അടുത്ത് ആകും ഇത്.