ഇംഗ്ലണ്ടിന്റെ നടുവൊടിച്ച് ജേസണ്‍ ഹോള്‍ഡര്‍, ആറ് വിക്കറ്റ്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് 204 റണ്‍സിന് ഓള്‍ഔട്ട്. ഇന്ന് മത്സരത്തിന്റെ രണ്ടാം ദിവസം ജേസണ്‍ ഹോള്‍ഡറുടെ ബൗളിംഗിന് മുന്നിലാണ് ആതിഥേയരായ ഇംഗ്ലണ്ട് മുട്ടുമടക്കിയത്. ആറാം വിക്കറ്റില്‍ ജോസ് ബട്‍ലര്‍-ബെന്‍ സ്റ്റോക്സ് കൂട്ടുകെട്ട് 67 റണ്‍സുമായി ചെറുത്ത് നില്പ് നടത്തിയെങ്കിലും ഇരുവരെയും വീഴ്ത്തി ജേസണ്‍ ഹോള്‍ഡര്‍ മത്സരത്തില്‍ വിന്‍‍ഡീസിന് മേല്‍ക്കൈ നല്‍കുകായയിരുന്നു.

ജേസ‍ണ്‍ ഹോള്‍ഡര്‍ 6 വിക്കറ്റാണ് നേടിയത്. 43 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്സ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. ജോസ് ബട്‍ലര്‍ 35 റണ്‍സ് നേടി. വാലറ്റത്തോടൊപ്പം ഡൊമിനിക് ബെസ്സ് നേടിയ 31 റണ്‍സ് ഏറെ നിര്‍ണ്ണായകമായി മാറി.

ഇന്നിംഗ്സിലെ അവസാന വിക്കറ്റ് ഷാനണ്‍ ഗബ്രിയേല്‍ ആണ് വീഴ്ത്തിയത്. ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ഡൊമിനിക് ബെസ്സ് പുറത്താകാതെ നില്‍ക്കുകയായിരുന്നു. ഷാനണ്‍ ഗബ്രിയേല്‍ നാല് വിക്കറ്റ് വീഴ്ത്തി.

Previous articleഹെൻഡേഴണൽ നീണ്ട കാലം പുറത്തിരിക്കാൻ സാധ്യത
Next articleജോണ്‍ കാംപെലിനെ നഷ്ടമായെങ്കിലും ഭേദപ്പെട്ട തുടക്കവുമായി വെസ്റ്റിന്‍ഡീസ്