ടെസ്റ്റിലെ ഒന്നാം നമ്പര്‍ ഓള്‍റൗണ്ടറായി ജേസണ്‍ ഹോള്‍ഡര്‍

- Advertisement -

ഇംഗ്ലണ്ടിനെതിരെയുള്ള 381 റണ്‍സ് വിജയത്തിനിടെ തന്റെ കന്നി ഇരട്ട ശതകം നേടിയ ജേസണ്‍ ഹോള്‍ഡര്‍ ഇനി ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമന്‍. മത്സരത്തില്‍ രണ്ട് വിക്കറ്റും നേടിയ വിന്‍ഡീസ് നായകന്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒന്നാം റാങ്കിലേക്ക് കുതിച്ചത്. ഷാക്കിബ് അല്‍ ഹസനെയാണ് ഹോള്‍ഡര്‍ പിന്തള്ളിയത്.

ഹോള്‍ഡറിനു 440 റേറ്റിംഗ് പോയിന്റുള്ളപ്പോള്‍ ഷാക്കിബിനു 415 റേറ്റിംഗ് പോയിന്റാണ് കൈവശമുള്ളത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ 387 പോയിന്റുമായി മൂന്നാം സ്ഥാനത്താണുള്ളത്. ഐസിസിയുടെ 2018 ടെസ്റ്റ് ടീമിലും നേരത്തെ ഹോള്‍ഡര്‍ ഇടം പിടിച്ചിരുന്നു. 202 റണ്‍സ് നേടിയ ജേസണ്‍ ബാറ്റിംഗ് റാങ്കിംഗിലും മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ട്. ജോ റൂട്ട്, കീറ്റണ്‍ ജെന്നിംഗ്സ് എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുകളും ജേസണ്‍ ഹോള്‍ഡര്‍ നേടി.

Advertisement