“താൻ മാഞ്ചസ്റ്ററിൽ തുടരുമോ എന്ന കാര്യമോർത്ത് ആരും വിഷമിക്കേണ്ട” – ഹെരേര

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്റെ കരാറിന്റെ അവസാന വർഷത്തിൽ ഉള്ള ഹെരേര തന്റെ കരാറിനെ കുറിച്ച് ആലോചിച്ച് ആരും വിഷമിക്കണ്ട എന്ന് പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസാന രണ്ടു സീസണുകളിലായി ആദ്യ ഇലവനിൽ ഇടമില്ലാത്തതും ഫോമിൽ ഇല്ലാത്തതും ഹെരേര യുണൈറ്റഡ് വിട്ടേക്കും എന്ന സാഹചര്യം ഉണ്ടാക്കിയിരുന്നു. എന്നാൽ ഒലെ പരിശീലകനായി എത്തിയ ശേഷം ഹെരേര സ്ഥിരം ആദ്യ ഇലവനിൽ കളിക്കുന്നുണ്ട്.

മികച്ച ഫോമിലും ആണ് താരം. ക്ലബിനോട് അതിയായ സ്നേഹമുള്ള ഹെരേര ക്ലബിൽ തന്നെ തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. താൻ കരാർ ഒപ്പിടുമോ ഇല്ലയോ എന്നത് ഒരു വിഷയമേ ആക്കേണ്ടതില്ല എന്ന് ഹെരേര പറഞ്ഞു. ഇപ്പോൾ ക്ലബും വരാനുള്ള മത്സരങ്ങളുമാണ് പ്രധാനം. ബേർൺലിക്ക് എതിരായും ലെസ്റ്ററിന് എതിരായും കളിക്കേണതുണ്ട്. അതിലാണ് ശ്രദ്ധ എന്നും ഹെരേര പറഞ്ഞു.

താൻ കരാർ അർഹിക്കുന്നുണ്ട് എങ്കിൽ തനിക്ക് പുതിയകരാർ ലഭിക്കും എന്നുൻ ഹെരേര പറഞ്ഞു. ഹെരേര, മാർഷ്യൽ, ഡി ഹിയ തുടങ്ങിയ താരങ്ങൾ ഉടൻ തന്നെ ക്ലബിൽ പുതിയ കരാർ ഒപ്പിടും എന്നാണ് കരുതുന്നത്.

Advertisement