ബൗളര്‍മാര്‍ കനിഞ്ഞുവെങ്കിലും ലയണ്‍സിനെ കൈവിട്ട് ബാറ്റ്സ്മാന്മാര്‍, മൂന്നാം തോല്‍വി

- Advertisement -

ഇന്ത്യ എ യെ 172 റണ്‍സിനു പിടിച്ചു കെട്ടിയെങ്കിലും ഇംഗ്ലണ്ട് ലയണ്‍സിനു പരമ്പരയിലെ മൂന്നാം തോല്‍വി. ഇന്ന് നടന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ എ ഇംഗ്ലണ്ട് ലയണ്‍സിനെ 60 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. 30.5 ഓവറില്‍ ടീം 112 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റ് ടോപ് സ്കോറര്‍ ആയപ്പോള്‍ ഒല്ലി പോപ് 27 റണ്‍സ് നേടി.

ഒല്ലി പോപ്-ബെന്‍ ഡക്കറ്റ് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ 47 റണ്‍സ് നേടിയതാണ് ഇംഗ്ലണ്ട് ഇന്നിംഗ്സിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. എട്ടാം വിക്കറ്റില്‍ ജെയിമി ഓവര്‍ട്ടണ്‍-ഡാനി ബ്രിഗ്സ് കൂട്ടുകെട്ട് 25 റണ്‍സ് നേടിയെങ്കിലും നവ്ദീപ് സൈനി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.

ഇന്ത്യയ്ക്കായി  ക്രുണാല്‍ പാണ്ഡ്യ നാലും  അക്സര്‍ പട്ടേല്‍, നവദീപ് സൈനി എന്നിവര്‍ രണ്ട് വീക്കറ്റ് വീതവും ദീപക് ചഹാര്‍ ഒരു വിക്കറ്റും വീഴ്ത്തുകയായിരുന്നു. ഇതോടെ പരമ്പര ഇന്ത്യ 3-0നു സ്വന്തമാക്കി.

Advertisement