ടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തണമെന്നില്ല, ആര്‍ക്കും നേടാം – ജേസണ്‍ ഹോള്‍ഡര്‍

ഇംഗ്ലണ്ടില്‍ വിജയത്തിനായി വിന്‍ഡീസ് താരങ്ങള്‍ ആവശ്യത്തിന് റണ്‍സ് നേടേണ്ടതുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് മികവ് പുലര്‍ത്താനാകുമെങ്കിലും ബാറ്റ്സ്മാന്മാര്‍ ആവശ്യത്തിന് റണ്‍സ് നേടുമോ എന്നതാണ് ടീമിനെ അലട്ടുന്ന ചോദ്യം. ഇംഗ്ലണ്ടില്‍ ടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തേണ്ടതില്ലെന്നും ആര്‍ക്ക് വേണേലും റണ്‍സ് കണ്ടെത്തി ടീമിനെ സഹായിക്കാമെന്നാണ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കിയത്.

ടീമിന്റെ ബാറ്റിംഗ് നിരയ്ക്ക് സ്ഥിരതയും മികച്ച ആഴവുമുണ്ടെന്ന് ജേസണ്‍ വ്യക്തമാക്കി. ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുവാന്‍ തങ്ങളുടെ ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കുമെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരെ മുമ്പ് തങ്ങള്‍ ജയിച്ചിട്ടുണ്ടെന്നും അന്ന് ടോപ് ഓര്‍ഡര്‍ മികവ് പുലര്‍ത്തിയെന്നും പറഞ്ഞ ജേസണ്‍ ടീമില്‍ ആര്‍ക്കും റണ്‍സ് കണ്ടെത്തുവാന്‍ കഴിവുണ്ടെന്നും പറഞ്ഞു.

Previous articleലോകകപ്പ് ജയം നേടിക്കൊടുത്ത അണ്ടര്‍ 19 കോച്ചിന് കരാര്‍ പുതുക്കി നല്‍കി ബംഗ്ലാദേശ്
Next article“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശൈലി മാറിയതാണ് ഡി ഹിയയുടെ പ്രശ്നം”