ലോകകപ്പ് ജയം നേടിക്കൊടുത്ത അണ്ടര്‍ 19 കോച്ചിന് കരാര്‍ പുതുക്കി നല്‍കി ബംഗ്ലാദേശ്

Photo: Twitter/@cricketworldcup

ബംഗ്ലാദേശിന് അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിക്കൊടുത്ത കോച്ച് നവീദ് നവാസിന്റെ കരാര്‍ പുതുക്കി നല്‍കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. നവീദിന് മൂന്ന് വര്‍ഷത്തെ കരാര്‍ ആണ് ബംഗ്ലാദേശ് പുതുക്കി നല്‍കിയിരിക്കുന്നത്. 2018 ല്‍ ടീമിന്റെ മുഖ്യ കോച്ചായി നവീദ് നിയമിതനാകുകയായിരുന്നു. ഈ വര്‍ഷം ആദ്യമാണ് ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫൈനലില്‍ ബംഗ്ലാദേശ് ഇന്ത്യയെ പരാജയപ്പെടുത്തി ലോക കിരീടം നേടിക്കൊടുത്തത്.

ടീമിന്റെ സ്ട്രെംഗ്ത്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് റിച്ചാര്‍ഡ് സ്റ്റോണിയറിന്റെ കരാറും ബോര്‍ഡ് പുതുക്കിയിട്ടുണ്ട്. ഇരുവരുടെയും പ്രകടനത്തിനുള്ള പ്രതിഫലമായിട്ടാണ് കരാര്‍ പുതുക്കുന്നതെന്ന് ബോര്‍ഡ് വ്യക്തമാക്കി.

Previous article“VAR മെച്ചപ്പെട്ടേ പറ്റൂ, ഇപ്പോൾ ചില ടീമുകളെ സഹായിക്കുന്നു”
Next articleടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തണമെന്നില്ല, ആര്‍ക്കും നേടാം – ജേസണ്‍ ഹോള്‍ഡര്‍