“മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ശൈലി മാറിയതാണ് ഡി ഹിയയുടെ പ്രശ്നം”

മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡിഹിയ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് കാരണം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫുട്ബോൾ ശൈലി മാറിയതാണ് എന്ന് മുൻ യുണൈറ്റഡ് ഗോൾ കീപ്പർ പീറ്റർ ഷിമൈക്കിൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന വർഷങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ നേരിടേണ്ടി വന്ന ക്ലബാണ്. അപ്പോഴൊക്കെ ഡി ഹിയ മികച്ച് നിന്നിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ യുണൈറ്റഡ് ശൈലി മാറി. അത് ഡിഹിയയെ ബാധിക്കുന്നു. ഷിമൈക്കിൾ പറഞ്ഞു.

എപ്പോഴെങ്കിലും വരുന്ന ഷോട്ടുകൾ മാത്രമെ ഇപ്പോൾ ഡി ഹിയക്ക് നേരിടേണ്ടതുള്ളൂ. അത് ഡി ഹിയയുടെ ശ്രദ്ധ തെറ്റിക്കുന്നുണ്ട്. ഡി ഹി യുണൈറ്റഡിന്റെ പുതിയ ശൈലിക്ക് ചേർന്ന രീതിയിൽ കളി മാറ്റണം എന്നും ഷിമൈക്കിൾ പറഞ്ഞു. അവസാന പത്തു വർഷത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും മികച്ച താരമായിരുന്നു ഡിഹിയ. യുണൈറ്റഡിന്റെ ഏറ്റവും മോശം സമയത്ത് നിർണായകമായത് ഡി ഹിയയുടെ പ്രകടനമായിരുന്നു എന്നും ഷിമൈക്കിൾ പറഞ്ഞു.

Previous articleടോപ് ഓര്‍ഡര്‍ തന്നെ റണ്‍സ് കണ്ടെത്തണമെന്നില്ല, ആര്‍ക്കും നേടാം – ജേസണ്‍ ഹോള്‍ഡര്‍
Next articleഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് വെസ്റ്റിൻഡീസ് താരങ്ങൾ വിട്ട് നിന്നത് ശരിയായില്ലെന്ന് ബ്രയാൻ ലാറ