ഡാനിയേലെ വെർഡെക്ക് പിറകെ യുവന്റസ് |Spezia’s Daniele Verde has emerged as a transfer target for Juventus

സ്പെസിയ താരം ഡാനിയേലെ വെർഡെയെ ടീമിൽ എത്തിക്കാൻ യുവന്റസ്. സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ടീം ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന യുവന്റസിന്റെ കണ്ണുകൾ നിലവിൽ ഇരുപത്തിയാറുകാരനായ ഈ മുന്നേറ്റ താരത്തിലാണ്‌. മുൻ നിരയിൽ മൊറാട, ഡിബാല എന്നിവരെ നഷ്ടമായ യുവന്റസ് യോജിച്ച പകരക്കാർക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.

ഇരുപതിയാറുകാരനായ താരം 2020 മുതൽ സ്പെസിയക്ക് വേണ്ടി ബൂട്ടു കെട്ടുന്നുണ്ട്. സീസണിൽ ടീമിനായി എട്ട് ഗോളും ഏഴ് അസിസ്റ്റും കണ്ടെത്താനായി. ടീമിലേക്ക് എത്തിക്കാൻ നോട്ടമിട്ട മറ്റ് തരങ്ങളിൽ പലരുടെയും കൈമാറ്റം വേണ്ട വിധത്തിൽ മുന്നോട്ടു പോകാതെ ആയതോടെയാണ് യുവന്റസ് വെർഡേയിൽ നോട്ടമിട്ടത്. ലീഗ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എത്രയും പെട്ടെന്നു താരത്തെ ടീമിലേക്ക് എത്തിക്കാൻ ആവും യുവന്റസ് ശ്രമം.

അതേ സമയം പകരക്കാരുടെ സ്ഥാനത്തേക്കാവും താരത്തെ എത്തിക്കുന്നത് എന്നാണ് സൂചനകൾ. തുടർച്ചയായി ഒമ്പത് ലീഗ് കിരീടങ്ങൾ നേടിയ ശേഷം അവസാന സീസണുകളിൽ മിലാൻ ടീമുകൾ മുന്നിൽ കിരീടം നഷ്ടമായ യുവന്റസിന് തിരിച്ചു ലീഗിൽ തിരിച്ചു വരേണ്ടത് അത്യാവശ്യമാണ്. മുന്നേറ്റ നിരയിൽ നിർണായക താരങ്ങളെ നഷ്ടമായ ട്രാൻസ്ഫർ വിൻഡോയിൽ പകരക്കാരെ എത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് യുവന്റസ്.

Story Highlights: Spezia’s Daniele Verde has emerged as a transfer target for Juventus