നീഷം ശ്രീലങ്കയ്ക്കെതിരെ ടി20യില്‍ കളിയ്ക്കില്ല

ഹാംസ്ട്രിംഗ് ഇഞ്ച്വറി മൂലം ശ്രീലങ്കയ്ക്കെതിരെയുള്ള ഏക ടി20യില്‍ ജെയിംസ് നീഷം കളിയ്ക്കില്ല. ഏകദിന പരമ്പരയില്‍ മികച്ച ഫോമില്‍ കളിച്ച താരമാണ് നീഷം. അവസാന ഏകദിനത്തിലാണ് താരത്തിനു പരിക്കേറ്റത്. ഇതോടെ ഡഗ് ബ്രേസ്‍വെല്‍ താരത്തിനു പകരം ടീമിലേക്ക് എത്തി. ഏകദിന പരമ്പര ന്യൂസിലാണ്ട് 3-0നു തൂത്തുവാരിയിരുന്നു. ഏറെക്കാലത്തിനു ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ നീഷം മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 219.64 എന്ന സ്ട്രൈക്ക് റേറ്റോടെയാണ് 123 റണ്‍സ് നേടിയത്. ആറ് വിക്കറ്റും പരമ്പരയില്‍ നിന്ന് താരം നേടി.

ഇന്ത്യ ഏകദിനങ്ങളുടെ സമയമാവുമ്പോളേക്ക് താരം മത്സര സജ്ജമാകുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി 23നാണ് ന്യൂസിലാണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Previous articleനിര്‍ണ്ണായകമായ കന്നി ശതകവുമായി രാഹുല്‍, ഒപ്പം പിന്തുണയുമായി സഞ്ജു
Next articleഫ്രഞ്ച് താരത്തെ ബാഴ്സ സ്വന്തമാക്കി, ജൂലൈയിൽ എത്തും