ഫ്രഞ്ച് താരത്തെ ബാഴ്സ സ്വന്തമാക്കി, ജൂലൈയിൽ എത്തും

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് താരം ജീൻ ക്ളൈർ ടോടിബോ ബാഴ്സയുടെ കളിക്കാരനായി. ടോലൂസേ ക്ലബ്ബ് താരമായ ടോടിബോ ജൂലൈ യിൽ ബാഴ്സയിൽ എത്തും. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ താരം ബാഴ്സയിൽ എത്തുമെന്ന് ക്ലബ്ബ് സ്ഥിതീകരിച്ചു.

സെൻട്രൽ ഡിഫണ്ടറായ ഈ 19 വയസുകാരന് വേണ്ടി മാഞ്ചസ്റ്റർ സിറ്റിയും രംഗത്ത് ഉണ്ടായിരുന്നെങ്കിലും ബാഴ്സയുമായി താരം കരാറിൽ എത്തുകയായിരുന്നു. ഫ്രാൻസ് അണ്ടർ 20 ടീം അംഗമാണ് ടോടിബോ. ജൂണിൽ ടോലോസോയുമായുള്ള തരത്തിന്റർ കരാർ അവസാനിക്കുന്നതോടെ താരം ഔദ്യോഗികമായി ബാഴ്സയുടെ തരമാകും.