സൂപ്പര്‍ ഓവറിനിടെ അവസാന ശ്വാസം വലിച്ച് ജെയിംസ് നീഷത്തിന്റെ ഹൈസ്കൂള്‍ കോച്ച്, താരത്തിന്റെ വക ആദരാഞ്ജലി

- Advertisement -

സൂപ്പര്‍ ഓവറില്‍ ജോഫ്ര ആര്‍ച്ചറെ സിക്സര്‍ പായിച്ച് ന്യൂസിലാണ്ടിന്റെ സാധ്യത ജെയിംസ് നീഷം നിലനിര്‍ത്തിയപ്പോള്‍ അങ്ങകലെ ന്യൂസിലാണ്ടില്‍ താരത്തിന്റെ ഹൈ സ്കൂള്‍ ടീച്ചര്‍ ഡേവ് ഗോര്‍ഡണ്‍ തന്റെ അന്ത്യശ്വാസം വലിയ്ക്കുകയായിരുന്നു. കുറച്ച് കാലമായി വെന്റിലേറ്ററിന്റെ പിന്തുണയോടെ ആശുപസ്ത്രിയിലായിരുുന്നു ഗോര്‍ഡണ്‍. ഗോര്‍ഡണിന്റെ മകള്‍ ലിയോണി‍ ഗോര്‍ഡണ്‍ പറയുന്നത്, സൂപ്പര്‍ ഓവറിന്റെ സമയമായപ്പോള്‍ ഒരു നഴ്സ് വന്ന് പറഞ്ഞത് അച്ഛന്റെ ശ്വസനത്തില്‍ മാറ്റം വരുന്നുണ്ടെന്നാണ്, എനിക്ക് തോന്നുന്നത് നീഷം ആ സിക്സ് അടിച്ച ഉടന്‍ തന്നെയാണ് അച്ഛന്‍ തന്റെ പ്രാണന്‍ വെടിഞ്ഞതെന്നാണ്.

താരം തന്റെ ട്വിറ്ററിലൂടെ ഡേവിന് അനുശോചനം അറിയിച്ചു. തന്റെ ഹൈ സ്കൂള്‍ ടീച്ചര്‍, കോച്ച്, സുഹൃത്ത് എന്നിങ്ങനെ പല മാനങ്ങളുള്ള ബന്ധമായിരുന്നു തന്റെയും ഡേവിന്റെയും എന്ന് പറഞ്ഞ നീഷം തന്നെ ഓര്‍ത്ത് ഡേവ് അഭിമാനം കൊള്ളുന്നുണ്ടായേക്കാമെന്ന് പ്രതീക്ഷിച്ചു. തനിക്ക് ചെയ്തതിനെല്ലാം നന്ദിയറിച്ചാണ് നീഷം തന്റെ ട്വീറ്റ് അവസാനിപ്പിച്ചത്. നീഷത്തിന്റെ പിതാവിന്റെ സുഹൃത്ത് കൂടിയാണ് ഡേവ് എന്നാണ് മകള്‍ പറയുന്നത്. താരത്തെ ഓര്‍ത്ത് എന്നും അഭിമാനം കൊള്ളുമായിരുന്നു തന്റെ അച്ഛനെന്നും താരം അര്‍പ്പിച്ച ആദരാഞ്ജലി ട്വീറ്റ് വളരെ ഹൃദ്യമായി തോന്നിയെന്നും ലിയോണി പറഞ്ഞു.

നീഷത്തിന്റ സഹതാരം ലോക്കി ഫെര്‍ഗൂസണും ഡേവിന്റെ ശിഷ്യരില്‍ ഒരാളാണ്.

Advertisement