തന്നെ അടിച്ച് പറത്തിയ മാക്സ്വെല്ലിന് ജഴ്സി കൈമാറി ജെയിംസ് നീഷം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

വെല്ലിംഗ്ടണില്‍ നടന്ന മൂന്നാം ടി20യില്‍ ജെയിംസ് നീഷത്തിന്റെ ഓവറില്‍ ബൗണ്ടറി പായിച്ചാണ് ഗ്ലെന്‍ മാക്സ്വെല്‍ കസറിയത്. ഐപിഎലില്‍ ഇരു ടീമുകളും പഞ്ചാബ് കിംഗ്സിന് വേണ്ടിയാണ് കളിച്ചിരുന്നത്. ആ സൗഹൃദത്തിന്റെ ഭാഗമായി മാക്സ്വെല്ലിന് “4,6,4,4,4,6” എന്ന് എഴുതി തന്റെ ഒപ്പിട്ട ജഴ്സി ജെയിംസ് നീഷം മാക്സ്വെല്ലിന് കൈമാറുകയായിരുന്നു.

മാക്സ്വല്ലും തന്റെ ജഴ്സി നീഷത്തിന് നല്‍കി. ഓസ്ട്രേലിയയും ന്യൂസിലാണ്ടും തമ്മിലുള്ള ടി20 പരമ്പര അവസാനിച്ചപ്പോളാണ് ഈ ജഴ്സി കൈമാറ്റം.