രണ്ട് ലോകോത്തര ഗോളുകളുമായി എ സി മിലാൻ വിജയത്തിലേക്ക് തിരിച്ചെത്തി

20210307 213548
- Advertisement -

അവസാന കുറച്ചു കാലമായി മോശം ഫോമിൽ കളിക്കുന്ന എ സി മിലാൻ ഇന്ന് സീരി എയിൽ വിജയ വഴിയിൽ തിരികെയെത്തി. ഹെല്ലസ് വെറോജയെ ആണ് മിലാൻ ഇന്ന് വീഴ്ത്തിയത്. തുല്യ ശക്തികളുടെ പോരാട്ടം കണ്ട്
മത്സരത്തിൽ കിട്ടിയ അവസരങ്ങൾ മുതലെടുത്തതാണ് മിലാന് ജയം നൽകിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു മിലാന്റെ വിജയം. ആ രണ്ടു ഗോളുകളും ലോകോത്തര ഗോളുകൾ തന്നെ ആയിരുന്നു‌.

ആദ്യ പകുതിയിൽ കിട്ടിയ ഫ്രീകിക്ക് ആണ് മിലാന് ആദ്യ ലീഡ് നൽകിയത്. 27ആം മിനുട്ടിൽ ക്രുണിച് ആണ് ഒരു മനോഹര സ്ട്രൈക്കിലൂടെ മിലാൻ വേണ്ടി വല കുലുക്കിയത്‌‌. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡാലോട്ടിലൂടെ മിലാൻ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. ഫുൾബാക്കായാ ഡാലോട്ട് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത അകറ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വള തുളക്കുകയായിരുന്നും ഈ വിജയത്തോടെ 56 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് മിലാൻ. ഒന്നാമതുള്ള ഇന്ററിന് 59 പോയിന്റാണ് ഉള്ളത്.

Advertisement