ഇന്ത്യയെ എറിഞ്ഞൊതുക്കി ജെയിംസ് ആന്‍ഡേഴ്സണ്‍, ഇംഗ്ലണ്ടിന് വിജയം നാല് വിക്കറ്റ് അകലെ

Jamesanderson

ചെന്നൈ ടെസ്റ്റില്‍ വിജയം നേടുവാന്‍ ഇംഗ്ലണ്ട് നേടേണ്ടത് വെറും നാല് വിക്കറ്റ്. ഇന്ന് മത്സരത്തിന്റെ അവസാന ദിവസം മൂന്ന് സുപ്രധാന ഇന്ത്യന്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് ഇന്ത്യയുടെ അന്തകനായത്. ശുഭ്മന്‍ ഗില്ലിനെയും അജിങ്ക്യ രഹാനെയെയും ഒരേ ഓവറില്‍ പുറത്താക്കിയ ആന്‍ഡേഴ്സണ്‍ ഋഷഭ് പന്തിനെയും പുറത്താക്കി.

അവസാന ദിവസത്തെ ഒന്നാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 144/6 എന്ന നിലയിലാണ്. 27 റണ്‍സ് കൂട്ടുകെട്ടുമായി വിരാട് കോഹ്‍ലിയും രവിചന്ദ്രന്‍ അശ്വിനുമാണ് ഇന്ത്യയെ ആദ്യ സെഷന്‍ കടന്ന് കൂടുവാന്‍ സഹായിച്ചത്. കോഹ്‍ലി 45 റണ്‍സും അശ്വിന്‍ രണ്ട് റണ്‍സും ആണ് നേടിയിട്ടുള്ളത്.

Previous articleമാഞ്ചസ്റ്റർ സിറ്റിയുടെയുടെയും ലിവർപൂളിന്റെയും ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുടെ വേദിയിൽ മാറ്റം
Next articleപ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ്