പ്രീമിയർ ലീഗിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ കുറവ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ കൊറോണ വൈറസ് ടെസ്റ്റിൽ കൊറോണ പോസിറ്റീവ് ആയവരുടെ എണ്ണത്തിൽ കുറവ്. ഫെബ്രുവരി 1 മുതൽ 7 വരെ കാലയളവിൽ നടത്തിയ ടെസ്റ്റിൽ വെറും 2 പോസറ്റീവ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 4 ആഴ്ചകളിലെ ടെസ്റ്റിൽ കൊറോണ പോസറ്റീവ് ആവുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

പ്രീമിയർ ലീഗ് താരങ്ങളിലും സപ്പോർട്ടിങ് സ്റ്റാഫുകളിലും അടക്കം 2970 ടെസ്റ്റുകൾ നടത്തിയതിൽ നിന്നാണ് 2 പേർക്ക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. കൊറോണ പോസറ്റീവ്അ ആയ താരങ്ങൾ 10 ദിവസം ക്വറന്റൈനിൽ കഴിഞ്ഞതിന് ശേഷം മാത്രമാവും ടീമിനൊപ്പം ചേരുക. അവസാനമായി ഇത്രയും കൊറോണ പോസറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു.