നാലാം വിക്കറ്റും ആന്‍ഡേഴ്സണ്, പാക്കിസ്ഥാന്റെ നില പരുങ്ങലില്‍

- Advertisement -

ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള സൗത്താംപ്ടണ്‍ ടെസ്റ്റ് മൂന്നാം ദിവസം കളി ആരംഭിച്ച് അധികം വൈകാതെ തന്നെ അസാദ് ഷഫീക്കിനെയും പാക്കിസ്ഥാന് നഷ്ടമായി. 20 ഓവര്‍ പിന്നിടുമ്പോള്‍ പാക്കിസ്ഥാന്‍ 40/4 എന്ന നിലയിലാണ്. ഇന്ന് വീണ വിക്കറ്റ് ഉള്‍പ്പെടെ പാക്കിസ്ഥാന്‍ ഇന്നിംഗ്സില്‍ ഇതുവരെ വീണ നാല് വിക്കറ്റും വീഴ്ത്തിയത് ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ്.

597 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ താരം 600 വിക്കറ്റെന്ന ചരിത്ര നേട്ടത്തിലേക്ക് വെറും മൂന്ന് വിക്കറ്റ് അകലെയാണ്. പാക്കിസ്ഥാന് വേണ്ടി 10 റണ്‍സുമായി ക്യാപ്റ്റന്‍ അസ്ഹര്‍ അലിയും 4 റണ്‍സ് നേടി ഫവദ് അലവുമാണ് ക്രീസിലുള്ളത്.

Advertisement